X
    Categories: CultureNewsViews

കണ്ണൂരില്‍ മഴയില്‍ വീട് തകര്‍ന്നു; അകത്ത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം

കക്കാട്: കണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആളുകളെ നടുക്കുന്ന കാഴ്ച. വീട്ടിനുള്ളില്‍ ആളുകളുണ്ടെന്ന ധാരണയിലെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും കണ്ടത് മാസങ്ങള്‍ പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം. കണ്ണൂര്‍ കക്കാട് കോര്‍ജാന്‍ യു.പി സ്‌കൂളിന് സമീപം കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോര്‍ജാന്‍ യു.പി സ്‌കൂളിന് സമീപം പ്രഫുല്‍ നിവാസില്‍ താമസിക്കുന്ന രൂപ എന്ന 70 കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

അവശനിലയിലായ മറ്റൊരു സ്ത്രീയും ഇതേസമയം വീട്ടിലുണ്ടായിരുന്നു. കൂടെയുള്ള സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഇവരെയും ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.

വെള്ളിയാഴ്ച ആറരയോടെയാണ് കനത്ത കാറ്റിലും മഴയിലും ഇവരുടെ ഓടിട്ട വീട് തകര്‍ന്നുവീണത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. കണ്ണൂര്‍ സ്പിന്നിംഗ് മില്‍ ജീവനക്കാരിയായിരുന്നു രൂപ.

ചന്ദ്രിക വെബ് ഡെസ്‌ക്‌: