X

ലഹരി ഉപയോഗം മൂലമോ വില്‍പനയ്ക്കിടെയോ മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കില്ല; തീരുമാനവുമായി അസമിലെ ബബര്‍സ്ഥാന്‍ കമ്മിറ്റി

മയക്കുമരുന്ന് ഉപയോഗം മൂലമോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടോ മരണമടഞ്ഞ ആലുകളുടെ മൃതദേഹം സംസകരിക്കില്ലെന്നും ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ച് അസമിലെ ഒരു ഖബര്‍സ്ഥാന്‍ കമ്മിറ്റി. മധ്യ അസമിലെ മോറിഗാവ് ജില്ലയിലെ മൊയ്രാബാരി ഖബര്‍സ്ഥാന്‍ കമ്മിറ്റിയാണ് മയക്കുമരുന്ന് വിപത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇത്തരമൊരു തീരുമാനമെടുത്തത്.

മയക്കുമരുന്ന് ഭീഷണിയെ നേരിടാനുള്ള ശ്രമവുമായി ബന്ധപ്പെട്ടാണ് തീരുമാനം. അടുത്തിടെ നടന്ന ഖബര്‍സ്ഥാന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരമൊരു തീരുമാനമാമെന്ന് മൊയ്‌രാബാരി ടൗണ്‍ ബബര്‍സ്ഥാന്‍ കമ്മിറ്റി പ്രസിഡന്റ് മെഹബൂബ് മുക്താര്‍ പറഞ്ഞു.

മയക്കുമരുന്ന് കഴിച്ച് മരിക്കുന്നവരുടെയോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയോ മൃതദേഹം ഈ ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് മോറിഗോവ് ജില്ലയിലെ മൊയ്‌രാബാരി ടൗണ്‍ ഖബര്‍സ്ഥാന്‍ കമ്മിറ്റി ധീരമായ തീരുമാനമെടുത്തിരിക്കുകയാണ്. ഞങ്ങളുടെ പ്രദേശത്തെ മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടാനാണ് ഞങ്ങള്‍ ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് മെഹബൂബ് മുക്താര്‍ പറഞ്ഞു.

തന്റെ പ്രദേശത്തെ നിരവധി യുവാക്കള്‍ അനധികൃത മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും നിരവധി കുട്ടികള്‍ മയക്കുമരുന്നിന് അടിമകളായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

webdesk13: