Categories: indiaNews

തിരുമുല്ലൈവയലില്‍ പൂട്ടിയിട്ടിരുന്ന ഫ്‌ളാറ്റില്‍ അച്ഛന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി; ഡോക്ടര്‍ അറസ്റ്റില്‍

തമിഴ്‌നാട് തിരുമുല്ലൈവയലില്‍ പൂട്ടിയിട്ടിരുന്ന ഫ്‌ളാറ്റില്‍ അച്ഛന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി. തഞ്ചാവൂര്‍ സ്വദേശികളായ സാമുവലിന്റെയും മകള്‍ സന്ധ്യയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് 3 മാസം പഴക്കമുള്ളതായാണ് വിവരം. സംഭവത്തില്‍ കാഞ്ചീപുരം സ്വദേശിയായ ഡോക്ടറെ അറസ്റ്റ് ചെയ്തു.

കിഡ്നി രോഗിയായിരുന്ന സാമുവലിനെ ചികിത്സിച്ചിരുന്ന ഡോക്ടറാണ് അറസ്ഥ്ഥിലായത്. സന്ധ്യ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഈ ഡോക്ടറെ പരിചയപ്പെടുന്നത്. തുടര്‍ന്ന സന്ധ്യയും അച്ഛനും തിരുമുല്ലൈവയലിലേക്ക് എത്തുകയായിരുന്നു.

ഇവര്‍ക്ക് താമസിക്കാനായി ഡോക്ടര്‍ ഫ്‌ലാറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കി കൊടുക്കുകയും ചെയ്തു. ഇയാളുടെ മേല്‍നോട്ടത്തില്‍ സാമുവലിന് ഡയാലിസിസ് ചെയ്തു വന്നിരുന്നത്.
എന്നാല്‍ അച്ഛന്‍ മരിച്ച ദിവസം ഡോക്ടറും സന്ധ്യയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും യുവതിയെ ഇയാള്‍ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തില്‍ നിന്ന് മണം പുറത്തുവരാതിരിക്കാന്‍ ഇയാള്‍ ഫ്‌ളാറ്റിലെ എ സി ഓണ്‍ ചെയ്ത് കെമിക്കലുകള്‍ അടിച്ച് വീട് പൂട്ടിപോവുകയും ചെയ്തു.

എന്നാല്‍ കുറച്ചു ദിവസങ്ങളായി ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയില്‍ സന്ധ്യയുടെയും അച്ഛന്‍ സാമുവലിന്റെയും മൃതദേഹം ഫ്‌ളാറ്റിനകത്ത് കണ്ടെത്തിയത്.

 

 

webdesk17:
whatsapp
line