തിരുവനന്തപുരം: മകളെയും ബന്ധുവായ കുട്ടികളെയും പീഢിപ്പെച്ചന്ന പരാതിയില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റിലായി. കമലേശ്വരം സ്വദേശിയാണ് അറസ്റ്റിലായത്.
ബന്ധുവായ പെണ്‍കുട്ടിയുടെ പരാതിയിലാണ് സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റിലായത്. പ്രതി കുഞ്ഞുനാള്‍ മുതല്‍ കുട്ടിയെ പീഢിപ്പിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലാണ് മകളെയും പീഢിപ്പിക്കുന്നെന്ന് വെളിപ്പെടുത്തിയത്.
ഒളിവിലായിരുന്ന പ്രതിയെ ശനിയാഴ്ച രാത്രി കൊല്ലത്ത് നിന്ന് പിടികൂടി. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.