ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ സ്വയം ഉണ്ടാക്കിയതാണ ്കാര്‍ ഡ്രൈവറുടെ പീഡനമെന്ന് ബി.ജെ.പി. ഇവരെ കഴിഞ്ഞദിവസം രാത്രി കാര്‍ ഡ്രൈവര്‍ കൈ കാറിന്റെ വിന്‍ഡോയില്‍ ഉടക്കി വലിച്ചിഴച്ചത് വിവാദമായിരുന്നു. സിസിടിവിദൃശ്യങ്ങളിലൂടെ സംഗതി വ്യക്തമായിട്ടും ബി.ജെപി ഇവര്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഡല്‍ഹി പൊലീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ സ്വാതി സ്വയം സൃഷ്ടിച്ച നാടകമാണിതെന്നാണ ്ബി.ജി.പി നേതാവ് സച്ച് ദേവ് പറയുന്നത്. ആം ആദ്മിക്കാരനാണ് കാര്‍ ഡ്രൈവറെന്നും ബി.ജെ.പി ആരോപിച്ചു. രാത്രി പരിശോധനക്കിടെ കാര്‍ ഡ്രൈവര്‍ സ്വാതിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് പിടിക്കാന്‍ ചെന്നപ്പോള്‍ കാറോടിച്ച് അപായപ്പെടുത്തുകയുമായിരുന്നു. ഇതാണ ്ബി.ജെ.പി ആം ആദ്മി പാര്‍ട്ടിക്കെതിരെ ആയുധമാക്കിയിരിക്കുന്നത്. ഇതിനെതിരെ ഷാസിയ ഇല്‍മി അടക്കമുള്ള ആപ് നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. കാര്‍ ഡ്രൈവറെ നമ്പര്‍ വെച്ച് പിടികൂടിയിരുന്നു. ആം ആദ്മി പാര്‍ട്ടിയാണ ്ഡല്‍ഹി ഭരിക്കുന്നതെങ്കിലും ഡല്‍ഹി പൊലീസിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണ്.
സ്വാതി മാലിവാള്‍ സ്വയം ഉണ്ടാക്കിയതാണ് കാര്‍ ഡ്രൈവറുടെ പീഡനമെന്ന് ബി.ജെ.പി; വാഗ്വാദം
Tags: DELHI CAR DCWHARAASSMENT