ബലാത്സംഗക്കേസില്‍ നടനും നിര്‍മാതവുമായ വിജയ്ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വി യു കുര്യാക്കോസ്.ചോദ്യം ചെയ്യലിന് ഹാജരായ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തരിക്കുകയാണ്. തെളിവെടുപ്പിനായി ഉടന്‍ കൊണ്ടുപോകും. ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ പശ്ചാത്തലത്തില്‍ ചിലപ്പോള്‍ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടേക്കാം.
പരാതിയില്‍ നിന്ന് പിന്മാറാന് അതിജീവിതയ്ക്ക് വിജയ്ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തിലും കൂടാതെ നടിയുടെ പേര് സാമൂഹികമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയ കേസിലും നടപടി ഉണ്ടാകും.