X
    Categories: keralaNews

ജനവിരുദ്ധ ഇടത് സര്‍ക്കാരിനെതിരെ സേവ് കേരള മാര്‍ച്ചില്‍ യുവജന പ്രതിഷേധമിരമ്പി

തിരുവനന്തപുരം : ജനവിരുദ്ധ ഇടത് സര്‍ക്കാരിനെതിരെ സേവ് കേരള മാര്‍ച്ച് എന്ന മുദ്യാവാക്യവുമായി മുസ് ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മറ്റി നടത്തിയ മാര്‍ച്ചില്‍ യുവജന പ്രതിഷേധമിരമ്പി. മ്യൂസിയം പരിസരത്ത് നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ പോലീസ് സ്റ്റാച്ച്യു പരിസരത്ത് വെച്ച് തടഞ്ഞു.

മാര്‍ച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ സലാം, നജീബ് കാന്തപുരം എം.എല്‍.എ മാര്‍ച്ചിനെ അഭിവാദ്യം ചെയ്തു. മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി പി.കെ ഫിറോസ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു. മുസ് ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്‌റഫലി, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ മുജീബ് കാടേരി, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ്, യൂത്ത്‌ലീഗ് ജില്ല പ്രസിഡന്റ് ഹാരിസ് കരമന, ജനറല്‍ സെക്രട്ടറി ഫൈസ് പൂവ്വച്ചല്‍, മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് പ്രൊഫ. തോന്നക്കല്‍ ജമാല്‍, ജനറല്‍ സെക്രട്ടറി കണിയാപുരം ഹലീം പ്രസംഗിച്ചു.

സമാധാനപരമായ മാര്‍ച്ചിന് നേരെ മുന്‍വിധിയോടെന്ന പോലെ പ്രകോപനമായ സമീപനമാണ് പോലീസ് തുടര്‍ന്നത്. തുടര്‍ന്ന ്‌പോലീസ് അഴിഞ്ഞാട്ടം നടത്തുകയും ടിയര്‍ ഗ്യാസ് പ്രയോഗം നടത്തുകയും ചെയ്തു, ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി നിരവധി പേര്‍ക്ക് പരിക്കേറ്റു.

മാര്‍ച്ചിന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന നേതാക്കളായ പി.കെ ഫിറോസ്, പി. ഇസ്മായില്‍, മുജീബ് കാടേരി, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, നസീര്‍ നല്ലൂര്‍, പി.സി നസീര്‍, എം.പി നവാസ്, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി ജലീല്‍, പി.എച്ച് സുധീര്‍, പിഎം നിസാമുദ്ദീന്‍, അഡ്വ വി.പി നാസര്‍, അമീന്‍ ചേനപ്പാടി, മുഹമ്മദ് ഹനീഫ, പി. ബീജു, ഷാഫി കാട്ടില്‍, റെജി തടിക്കാട്, സാജന്‍ ഹിലാല്‍, ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍,, അല്‍ത്താഫ് മാങ്ങാടന്‍,, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കല്‍ മുനീര്‍, എ.എം അലി അസ്ഗര്‍, കെ.എ മുഹമ്മദ് ആസിഫ്, എ. സദക്കത്തുള്ള നേതൃത്വം നല്‍കി.

Chandrika Web: