X
    Categories: CultureMoreViews

ദയാനിധി മാരന്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. 2004ല്‍ കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരന്‍ ചെന്നൈയിലെ വീട്ടില്‍ ബി.എസ്.എന്‍.എല്ലിന്റെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിക്കുകയും ഇവ സണ്‍ ടി.വി ഗ്രൂപ്പിനായി ദുരുപയോഗം ചെയ്‌തെന്നുമാണ് കേസ്.

ചെന്നൈ ബോട്ട് ക്ലബ്ബിലേയും ഗോപാലപുരത്തേയും വസതികളില്‍ ദയാനിധി മാരന്‍ ഉയര്‍ന്ന ശേഷിയുള്ള എഴുനൂറിലധികം ടെലിഫോണ്‍ ലൈനുകള്‍ അനധികൃതമായി സ്ഥാപിക്കുകയും ഇത് സര്‍ക്കാറിന് 1.78 കോടിയുടെ നഷ്ടമുണ്ടാക്കിയതായും സി.ബി.ഐ ഉദ്യോഗസ്ഥര്‍ നേരത്തെ കണ്ടെത്തിയിരുന്നു.

എന്നാല്‍ കേസ് പരിഗണിച്ച സി.ബി.ഐ പ്രത്യേക കോടതി ഇവരെ വെറുതെ വിടുകയായിരുന്നു. ഈ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയും സി.ബി.ഐ പ്രത്യേക കോടതി തന്നെ കേസില്‍ വിചാരണ നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. 12 ആഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ദയാനിധി മാരന്‍ സുപ്രിംകോടതിയെ സമീപിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: