X
    Categories: main stories

രാജ്യത്ത് ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചത് 1.91 ലക്ഷം പേര്‍; കേരളത്തില്‍ 8062, കൂടുതല്‍ പാലക്കാട്ട്

ന്യൂഡല്‍ഹി രാജ്യത്ത് ആദ്യദിനം കോവിഡ് വാക്‌സിന്‍ എടുത്തത് 1,91,181 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷന് ശേഷം ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. ഡല്‍ഹി എയിംസ് ആശുപത്രിയിലെ ശുചീകരണതൊഴിലാളി മനീഷ് കുമാറിന് ആദ്യവാക്‌സിന്‍ നല്‍കിയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിന് തുടക്കം കുറിച്ചത്. കേരളത്തില്‍ 8,062 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.
അതേസമയം, ആദ്യദിനം മൂന്ന് ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ ഉദ്ദേശിച്ചതെങ്കിലും 1.91 ലക്ഷം പേര്‍ക്ക് മാത്രമാണ് കുത്തിവെപ്പ് എടുക്കാനായത്. പതിനൊന്ന് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് അംഗീകാരം ലഭിച്ച കോവി ഷീല്‍ഡ് വാക്‌സിനും കോ വാക്‌സിനും വിതരണം ചെയ്തത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സ്വീകരിച്ചത് പാലക്കാട് ജില്ലയിലാണ്. 857പേര്‍ ഇവിടെ കുത്തിവെപ്പ് നടത്തി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: