X

നബിദിനം: ഒമാനില്‍ 325 തടവുകാരെ വിട്ടയച്ചു

മസ്‌കത്ത്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് 141 പ്രവാസികള്‍ ഉള്‍പ്പെടെ 325 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് ഉത്തരവിട്ടു. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരുടെ കുടുംബങ്ങളെക്കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

വിശേഷ ദിവസങ്ങളില്‍ തടവുകാരുടെ മോചനം പ്രഖ്യാപിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളുടെ പതിവ് രീതിയാണ്. നബിദിനം പ്രമാണിച്ച് ഇന്നാണ് ഒമാനില്‍ അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്കും അവധിയായിരിക്കും. അവധി നല്‍കാന്‍ സാധിക്കാത്ത തൊഴിലുടമകള്‍ ജീവനക്കാരുടെ അവധി നഷ്ടം നികത്തണമെന്നും ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

യു.എ.ഇയില്‍ ശനിയായാഴ്ചയായിരുന്നു നബിദിന അവധി. രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ ഇന്നലെ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിരുന്നു. മള്‍ട്ടി ലെവല്‍ ടെര്‍മിനലുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ എല്ലാ പാര്‍ക്കിങ് ഏരിയകളിലും സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കി.

Test User: