തായ്ലന്ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയര്‍ സെന്ററിലുണ്ടായ വെടിവയ്പില്‍ കുട്ടികളടക്കം 31 പേര് കൊല്ലപ്പെട്ടു.വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണണ്ടായത്.കൊല്ലപ്പെട്ടവരില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് വക്താവ് സ്ഥിരീകരിച്ചു.
മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയിരിക്കുന്നത്.വെടിവെപ്പിന്റെ കാരണം വ്യക്തമല്ല.കുറ്റവാളി ഒളിവിലാണ്.ഇയാള്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിക്കുന്നു. തോക്ക് കൈവശം വയ്ക്കുന്നവരുടെ എണ്ണം തായ്ലാന്ഡില് കൂടതലാണ്.