X
    Categories: MoreViews

ചരിത്രനേട്ടം സ്വന്തമാക്കി ഡേവിഡ് വാര്‍ണര്‍: 41 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യം

സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറിന്റെ ആഹ്ലാദം

സിഡ്‌നി: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ സെഷനില്‍ തന്നെ(ലഞ്ചിന് മുമ്പ്) സെഞ്ച്വറി നേടിയെന്നതാണ് വാര്‍ണര്‍ സ്വന്തമാക്കിയ നേട്ടം. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ വാര്‍ണര്‍ 78 പന്തില്‍ നിന്നാണ് സെഞ്ച്വറി കുറിച്ചത്. 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു നേട്ടം പിറക്കുന്നത്. 1976 ഒക്ടോബറില്‍ പാകിസ്താന്റെ മജീദ് ഖാനാണ് ഇങ്ങനെയൊരു സെഞ്ച്വറി നേട്ടം കുറിച്ചിരുന്നത്.

കറാച്ചിയില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ആയിരുന്നു എതിരാളി. ശതകം അല്‍ഭുതപ്പെടുത്തിയെന്നും എന്നാല്‍ ഇങ്ങനെയൊരു നേട്ടം തന്നെ തേടിവരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും വാര്‍ണര്‍ പറഞ്ഞതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് ചെയ്യുന്നു. 2017ല്‍ ഓസ്‌ട്രേലിയക്ക് വേണ്ടിആദ്യം ശതകം കുറിച്ചെന്ന നേട്ടവും വാര്‍ണറിനെത്തേടിയെത്തി. മത്സരത്തില്‍ 95 പന്തില്‍ 113 റണ്‍സ് നേടി വാര്‍ണര്‍ പുറത്തായി.

17 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു വാര്‍ണറിന്റെ ഇന്നിങ്‌സ്. വഹാബ് റിയാസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയായിരുന്നു വാര്‍ണറിന്റെ മടക്കം. മത്സരത്തില്‍ സഹഓപ്പണറായി മാറ്റ് റെന്‍ഷാവും സെഞ്ച്വറി കുറിച്ചു. മത്സരം പുരോഗമിക്കുകയാണ്.

chandrika: