കൊച്ചി: നിസാന്‍ ഇന്ത്യ ഡാറ്റ്‌സണ്‍ ഗോ, ഗോപ്ലസ് കാറുകളുടെ വില അഞ്ചുശതമാനം വര്‍ധിപ്പിച്ചു. ജാപ്പനീസ് എന്‍ജിനിയറിങ്ങിന്റെ കരുത്തില്‍ പുറത്തിറങ്ങുന്ന ഡാറ്റ്‌സണ്‍ കാറുകള്‍ മുടക്കുന്ന പണത്തിന്റെ മൂല്യം കാത്തു സൂക്ഷിക്കുമെന്നും സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ലെന്നും നിസാന്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. നിര്‍മാണച്ചെലവിലെ വര്‍ധനവ് മൂലമാണ് ഡാറ്റ്‌സണ്‍ ഗോ, ഗോപ്ലസ് മോഡലുകള്‍ക്ക് വില വര്‍ധനവ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് വാഹനങ്ങള്‍ ഇപ്പോള്‍ വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോളുമായിട്ടാണ് (വി.ഡി.സി) പുറത്തിറങ്ങുന്നത്.