ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ കാമ്പസിലെയും വിവിധ യു.ജി കോളജുകളിലെയും സെക്കന്ററി ഒന്നാം വര്‍ഷത്തിലേക്കും വാഴ്‌സിറ്റിക്കു കീഴിലുള്ള വനിതാ കോളജിലേക്കും, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലേക്കും പ്രവേശനത്തിനു 25 വരെ അപേക്ഷിക്കാം.
സമസ്തയുടെ മദ്രസാ അഞ്ചാം ക്ലാസ് പാസായവരും പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്ക് വാഴ്‌സിറ്റിയിലെ സെക്കന്ററിയിലേക്കും പന്ത്രണ്ട് വയസ്സ് കവിയാത്തവര്‍ക്ക് യു.ജി കോളജിലേക്കും അപേക്ഷിക്കാം. അടുത്ത അധ്യയന വര്‍ഷം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ആരംഭിക്കുന്ന ദാറുല്‍ഹുദാക്ക് കീഴിലുള്ള കാമ്പസിലേക്കും ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മഅദിനുല്‍ ഉലൂം ഇസ്‌ലാമിക് അക്കാദമിയിലേക്കും അപേക്ഷിക്കാം.
സമസ്തയുടെ ഏഴാം ക്ലാസ് പാസായവരും പതിമൂന്നര വയസ്സ് കവിയാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് വാഴ്‌സിറ്റിയുടെ ഫാഥിമാ സഹ്‌റാ വനിതാ കോളജിലേക്കും പതിനാല് വയസ്സ് കവിയാത്തവര്‍ക്ക് എറണാകുളം ജില്ലയിലെ ഇടപ്പള്ളി ദാറുല്‍ ബനാത്ത് അക്കാദമിയിലേക്കും അപേക്ഷിക്കാം. സമസ്തയുടെ മൂന്നാം ക്ലാസ് പൂര്‍ത്തിയാക്കിയ, ഒമ്പതു വയസ്സ് കവിയാത്ത, ആണ്‍കുട്ടികള്‍ക്ക് മമ്പുറം സയ്യിദ് മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലേക്കും അപേക്ഷിക്കാം.
മുഴുവന്‍ കോഴ്‌സുകളിലേക്കും വാഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www. dhiu.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.നേരത്തെ അപേക്ഷിച്ചവര്‍ക്ക് സ്റ്റാറ്റസ് പേജ് വഴി ഓണ്‍ലൈനായിത്തന്നെ അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നതാണ്.എല്ലാ യു.ജി സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വീകരിച്ച അപേക്ഷകരുടെ ഹാള്‍ടിക്കറ്റ് റമസാന്‍ അവസാനത്തോടെ സ്റ്റാറ്റസ് പേജില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 0494 2463155, 2464502,2460575, 9745460575, 8547290575 (ഹെല്‍പ് ലൈന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.