X

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടി

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇരുട്ടടി. കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്ന് പോകുന്നവരെക്കാള്‍ ഇരട്ടി തുക ടിക്കറ്റ് നിരക്കിനായി നല്‍കണം. 1,65,000 രൂപയാണ് വിമാനക്കൂലിയായി കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ നല്‍കേണ്ടത്. കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴി പോകുന്നവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന തുക 86,000 മാത്രമാണ്.

കേരളത്തില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. 14,464 തീര്‍ത്ഥാടകരാണ് ഇത്തവണ കരിപ്പൂര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. എയര്‍ ഇന്ത്യയാണ് കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതിനുളള നിയന്ത്രണമാണ് കരിപ്പൂരിലെ ഹാജ്ജിമാര്‍ക്ക് തിരിച്ചടിയായത്.

കണ്ണൂര്‍, നെടുമ്പാശ്ശേരി വഴി പോകുന്നവരെക്കാള്‍ 75,000 രൂപയോളം അധികം നല്‍കേണ്ട അവസ്ഥയാണ് ഇപ്പോള്‍.തീരുമാനം വിവേചനവും അനീതിയുമാണെന്ന് അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളം വഴി പോകുന്നവര്‍ നല്‍കേണ്ടത് 1,65,000 രൂപയാണ്. കൊച്ചിയും കണ്ണൂരും വഴി പോകുന്നവര്‍ 86,000 രൂപ മാത്രം നല്‍കിയാല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

webdesk13: