കൊല്ലം: കുണ്ടറ വെള്ളിമണ്ണില്‍ കിണറിലകപ്പെട്ട തൊഴിലാളി മരണപ്പെട്ടു. എഴുകോണ്‍ ഇരമ്പനങ്ങാട് നിന്നുള്ള ഗിരീഷ് കുമാറാണ് മരിച്ചത്. അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കിണറിടിഞ്ഞ് വീഴുകയായിരുന്നു. 15 മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം ഉണ്ടായത്. നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഗിരീഷിനെ പുറത്തെത്തിക്കാന്‍ സാധിച്ചില്ല. ജെ.സി.ബി ഉപയോഗിച്ച് മറ്റൊരു കുഴി ഉണ്ടാക്കികൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
- 3 years ago
Test User