Categories: GULFMore

ദമ്മാം സോൺ സാഹിത്യോത്സവ്: സംഘാടക സമിതി രൂപീകരിച്ചു

ദമ്മാം: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാമത് എഡിഷൻ ദമ്മാം സോൺ സാഹിത്യോത്സവിന്റെ സംഘാടക സമിതി രൂപീകരിച്ചു. അൽ അബീർ ഓഡിറ്റോറിയത്തിൽ ആർ എസ്. സി ദമ്മാം സോൺ ചെയർമാൻ സയ്യിദ് സഫ്‌വാൻ തങ്ങളുടെ ആധ്യക്ഷതയിൽ നടന്ന പ്രസ്തുത സംഗമം ഐ. സി. എഫ് ദമ്മാം സെൻട്രൽ പ്രതിനിധി മുഹമ്മദ്‌ കുഞ്ഞി അമാനി ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ നാഷനൽ കലാലയം സെക്രട്ടറി ആബിദ് വയനാട് സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി.

ആർ എസ്. സി ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം ഷഫീഖ് ജൗഹരി കൊല്ലം സംഘാടക സമിതിയെ പ്രഖ്യാപിച്ചപ്പോൾ ഐ. സി. എഫ് ദമ്മാം സെൻട്രൽ സംഘടന സെക്രട്ടറി സലീം സഅദി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.
ഐ.സി. എഫ് ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി നാസർ മസ്താൻമുക്ക്, ആർ. എസ്. സി നാഷനൽ സംഘടന സെക്രട്ടറി സാദിഖ് ജഫനി, സിദ്ധീഖ് ഇർഫാനി കുനിയിൽ, മാധ്യമ പ്രവർത്തകൻ ലുഖ്മാൻ വിളത്തൂർ ഐ. സി. എഫ് ദമ്മാം സെൻട്രൽ ദഅവ സെക്രട്ടറി അർഷാദ് കണ്ണൂർ, തുടങ്ങി കലാ സാംസ്കാരിക സാമൂഹിക മാധ്യമ പ്രവർത്തന രംഗത്തെ പ്രമുഖർ പങ്കെടുത്തു.

പതിനാലാമത് എഡിഷൻ സാഹിത്യോത്സവ് സംഘാടക സമിതിയായി സലീം സഅദി താഴെക്കോട് ചെയർമാനും അബ്ദുല്ല വിളയിൽ ജനറൽ കൺവീനറുമായ എഴുപതംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
ആർ. എസ്. സി ദമ്മാം സോൺ വിസ്ഡം സെക്രട്ടറി റെംജു റഹ്മാൻ കായംകുളം സ്വാഗതവും, എക്സിക്യൂട്ടീവ് സെക്രട്ടറി ആഷിഖ് ആലപ്പുഴ നന്ദിയും പറഞ്ഞു.

webdesk14:
whatsapp
line