X

ദമ്മാം കെഎംസിസി ഖുർആൻ മുസാബഖ: സീസൺ-5ന് ഉജ്ജ്വല സമാപനം

ദമ്മാം : കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഖുർആൻ മുസാബഖ സീസൺ – 5 ഗ്രാൻഡ് ഫിനാലെ സമാപിച്ചു. അൽ മുള് യാഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിൽൽ സബ് ജൂനിയർ,ജൂനിയർ, സീനിയർ (ആൺകുട്ടികളും, പെൺകുട്ടികളും), ജനറൽ വിഭാഗം (പുരുഷന്മാർ,വനിതകൾ) എന്നിങ്ങനെ 8 വിഭാഗങ്ങളിലായി 70 പേരാണ് മാറ്റുരച്ചത്.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 ലധികം മത്സരാര്ഥികളിൽ നിന്നും ഓഡിഷൻ നടത്തി തെരെഞ്ഞെടുക്കപ്പെട്ടവരാണ് ഗ്രാൻഡ്‌ഫിനാലെയിൽ മത്സരിച്ചത്.അഹമ്മദ് സൈദ്,റസിൻ അലി,മിഷാൽ സിനാൻ (സബ്‌ജൂനിയർ ബോയ്‌സ് ), ആലിയ,റൻവ ഹാരിസ്,ലാമ അഷ്‌റഫ് (സബ്‌ജൂനിയർ ഗേൾസ്),റാദിൻ മുഹമ്മദ്,അഹമ്മദ് ഷിംലാൽ,ഇഹാൻ സൈൻ (ജൂനിയർ ബോയ്‌സ്),ഫൈഹ ഫൈസൽ ,മർയം ഫാത്തിമ,ആയിഷ ഇസ്സ (ജൂനിയർ ഗേൾസ്),മിസ്അബ് സിനാൻ,മുഹമ്മദ് മിദ്‌ലാജ്,ഫഹ്‌മാൻ നാസൂഹ്(സീനിയർ ബോയ്‌സ്),ഹബീബ ഇമ്പിച്ചിക്കോയ,സൈനബ് ,ഫാത്തിമ മർവ (സീനിയർ ഗേൾസ്),ഫളലുർറഹ്മാൻ ,അബ്ദുള്ളാഹ് നൂറുദ്ധീൻ,ശാക്കിർ ഇല്യാസ് (ജനറൽ ജൻറ്സ് ),യാസ്‌നീൻ സിനാൻ ,ജുമാന,നേഹ അൻസാരി (ജനറൽ ലേഡീസ്) തുടങ്ങിയവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് ഗോൾഡ് കോയിനും ,സർട്ടിഫിക്കറ്റും ഉൾപ്പെടെ വിവിധ സമ്മാനങ്ങൾ നൽകി ആദരിച്ചു.

തുടർന്ന് നടന്ന സിമ്പോസിയത്തിൽ ഇസ്ലാമിലെ പ്രശസ്തരായ 6 ശസ്ത്രജ്ഞരെയും അവർ ലോകത്തിനു നൽകിയ സംഭവനകളെയും കുറിച്ചു MSF ബാലകേരളം വിദ്യാർത്ഥികളായ ഷഹബ മെഹ്‌വിഷ്,നദ ഫാത്തിമ,മുഹമ്മദ് അജ്‍ലാൻ,മുഹമ്മദ് അജ്‌സാൽ,മുഹമ്മദ് ഫരീദ്,ഹുസ്‌ന അബൂബക്കർ എന്നിവർ സംസാരിച്ചു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകരയുടെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാം ഈസ്റ്റേൺ പ്രോവിൻസ് കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ഉൽഘാടനം ചെയ്തു.മുഖ്യാഥിതി അഡ്വ:മുഹമ്മദ് ഫൈസി ഓണംപിള്ളി റമളാൻ സന്ദേശം നൽകി.

മജീദ് ചുങ്കത്തറ ഖിറാഅത് നിർവ്വഹിച്ചു.സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ സ്വാഗതവും,സൈനു കുമളി നന്ദിയും പറഞ്ഞു. തുടർന്ന് ആയിരത്തോളം ആളുകൾ പങ്കെടുത്ത സമൂഹ ഇഫ്താറും,ലോക് സഭ ഇലക്ഷൻ കാമ്പയിനും നടന്നു. കെഎംസിസി സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള, സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ,ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല,പ്രോഗ്രാം മുഖ്യ രക്ഷാധികാരി ഖാദർ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബഷീർ ബാഖവി,കൺവീനർ അസ്‌ലം കൊളക്കോടൻ,ഫൈസൽ ഇരിക്കൂർ,റഹ്‌മാൻ കാരയാട്, അഷ്‌റഫ് ആളത്ത് , ഖാദർ അണങ്കൂർ,മഹമൂദ് പൂക്കാട്,സലാം മുയ്യം,ഷിബിലി ആലിക്കൽ ,അബ്ദുറഹ്മാൻ പൊന്മുണ്ടം,സലാഹുദ്ധീൻ വേങ്ങര ,അഫ്‌സൽ വടക്കേക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

webdesk13: