അശ്റഫ് ആളത്ത് ദമ്മാം.
ദമ്മാം സഫാ പോളിക്ലിനിക്ക് സാരഥിയും സൗദി കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡണ്ടുമായ മുഹമ്മദ്കുട്ടി കോഡൂരിന്റെ സഹധർമ്മിണി ഹഫ്സത്ത് (46) നിര്യാതയായി.അസുഖസംബന്ധമായി നാട്ടിൽ ചികിത്സയിലായിരുന്ന അവർ ഇന്ന് രാവിലെ പ്രാദേശികസമയം അഞ്ച് മണിയോടെ കോട്ടക്കൽ മിംസ് ഹോസ്പിറ്ററിൽആണ് മരണപ്പെട്ടത്.രാവിലെ 12 മണിയോടെ ഈസ്റ്റ് കോഡൂർ ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കം നടക്കും.
രണ്ടുപതിറ്റാണ്ടിലധികമായി കുടുംബത്തോടൊപ്പം ദമ്മാമിലുണ്ടായിരുന്ന അവർ കെഎംസിസി വനിതവിംഗിൻറെ നേതൃനിരയിലും ജീവകാരുണ്യമേഖലയിലും സ്തുസ്ത്യർഹമായ സേവനങ്ങളർപ്പിച്ചിരുന്നു.വെസ്റ്റ് കോഡൂർ സ്വദേശി പിച്ചൻ സൈനുദ്ധീൻ മുസ്ല്യാരുടെ മകളാണ്.
മക്കൾ:മുഹമ്മദ് ആഷിഖ്,മുഹമ്മദ് അസീബ്,ഹഫ്ന ഷെറിൻ.ദമ്മാമിലുള്ള അഹമ്മദ് അലി,അമീറലി,ആബിദലി എന്നിവർ സഹോദരങ്ങളാണ്.
ഹഫ്സയുടെ നിര്യാണത്തിൽ കെഎംസിസി അനുശോചിച്ചു.ഇന്ന് രാത്രി 7.30 ന് ദമ്മാം റയാൻ പോളിക്ലിനിക്കിൽ അവർക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരം സംഘടിപ്പിച്ചിട്ടുണ്ടെന്നും കെഎംസിസി അറിയിച്ചു.