ചണ്ഡിഗഡ്: രാജ്യത്ത് ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ ആക്രമങ്ങള്‍ പെരുകുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കഴിഞ്ഞയിടെയായി രാജ്യത്ത് അരങ്ങേറുന്ന സംഭവങ്ങള്‍ ഇക്കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ജനാധിപത്യത്തിന് നിരക്കാത്തത് സംഭവിച്ചു കൊണ്ടേയിരിക്കുന്നു. വിഭജിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം മന്‍മോഹന്‍ വ്യക്തമാക്കിയത്. അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. ജനങ്ങളെ വിഭജിക്കാന്‍ ശ്രമം നടക്കുന്നത്. പ്രദേശത്തിന്റെയും മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ വിഭജനം നടക്കുകയാണ്. ഇതിനിടയില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും നമ്മുടെ ജനാധിപത്യത്തിന് ഭൂഷണമല്ല. ജനങ്ങള്‍ക്കാണ് സ്വാതന്ത്രം വേണ്ടത്. എന്നാല്‍, ഇവിടെ സ്വാതന്ത്രം എന്ന വാക്കു തന്നെ ചോദ്യം ചെയ്യപ്പെടുന്നു. അഭിപ്രായ സ്വാതന്ത്രം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദളിത്-ന്യൂനപക്ഷ വേട്ട പെരുകുന്നു; മന്‍മോഹന്‍ സിങ്
Tags: manmohan sing