X

ദലിത് സ്ത്രീയെ നഗ്‌നയാക്കി മര്‍ദിച്ചു, വായില്‍ മൂത്രമൊഴിച്ചു; ബിഹാറില്‍ പലിശക്കാരുടെ ക്രൂരത

കൊള്ള പലിശയെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയ ദളിത് സ്ത്രീയെ നഗ്‌നയാക്കി മര്‍ദ്ദിച്ച് വായയില്‍ മൂത്രം ഒഴിച്ചു. ബീഹാറിലെ പാട്ണയില്‍ പലിശക്കാരും കൂട്ടാളികളും ചേര്‍ന്നാണ് അക്രമം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.

എന്നാല്‍ അതേ സമയം മുഖ്യപ്രതികളായ പ്രമോദ് സിംഗും മകന്‍ അന്‍ഷന്‍ സിംഗും ഒളിവില്‍ ആണെന്ന് പൊലീസ് പറയുന്നു. 1500 രൂപയാണ് ഭര്‍ത്താവ് ഇയാളില്‍ നിന്നും വാങ്ങിയത്. ഇതിന്റെ പലിശ അടക്കം തിരിച്ചു നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടാണ് ആക്രമണം.

പണം വീണ്ടും വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പ്രകോപിതനായ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ പിടിച്ചുകൊണ്ടു പോവുകയായിരുന്നു. പിന്നാലെയാണ് ഇവിടെവച്ച് നഗ്‌നയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

webdesk11: