കോഴിക്കോട്: മുന്‍ എം.എല്‍.എയും ദലിത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ യു.സി രാമനെ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് കെ.എസ്. ആര്‍.ടി.സി ബസ്സ്‌സ്റ്റാന്റ് ഉപരോധിക്കുന്നതിനിടയിലാണ് അറസ്റ്റ്. ദലിത് സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനംചെയ്ത ഹര്‍ത്താലിന് പിന്തുണപ്രഖ്യാപിച്ച് ദലിത് സംയുക്ത സമരമുന്നണിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയിരുന്നു
മുതലക്കുളം മൈതാനിയില്‍ നിന്നാരംഭിച്ച റാലി മിഠായിത്തെരുവ്, മേലെപ്പാളയം, ചിന്താവളപ്പ്, സ്‌റ്റേഡിയം ജങ്ഷന്‍, ബസ് സ്റ്റാന്‍ഡ് പരിസരം വഴി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. രാമദാസ് വേങ്ങേരി, ടി.പി. ഭാസ്‌കരന്‍, യു.സി. രാമന്‍, ജിനോഷ്, പി. ശങ്കരന്‍, ടി.വി. ബാലന്‍ പുല്ലാളൂര്‍, ബാബു നെല്ലിക്കുന്ന്, പി. അംബിക, പി.കെ. വേലായുധന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ഷാജി കളത്തില്‍തൊടി അധ്യക്ഷത വഹിച്ചു. കുട്ടി അഹമ്മദ് കുട്ടി, പി.ടി. ജനാര്‍ധനന്‍, രാജേഷ് മൊകവൂര്‍, രമേഷ് നന്മണ്ട, കുമാരന്‍ പടനിലം, മുസ്തഫ പാലാഴി, അഷ്‌റഫ് മാത്തോട്ടം, സി. ബാബു, ഗസാലി വെള്ളയില്‍ തുടങ്ങിയവര്‍ സംസാരിച്ചു