X

ബിഹാറില്‍ ദളിത് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയായി; 8 വയസുകാരി കൊല്ലപ്പെട്ടു, പന്ത്രണ്ടുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത 2 ദളിത് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയായി. എട്ടും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇരകളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ 12 കാരിയെ പട്‌നയിലെ എയിംസില്‍ പ്രവേശിപ്പിച്ചു.

പട്‌നയിലെ ഹിന്ദുനി ബദര്‍ പ്രദേശത്താണ് സംഭവം. തിങ്കളാഴ്ച ചാണക വിറളി ശേഖരിക്കാന്‍ പോയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും പെണ്‍കുട്ടികളെ തെരഞ്ഞിറങ്ങി. കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഫുല്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.

ചൊവ്വാഴ്ച ഇരകളില്‍ ഒരാളുടെ മൃതദേഹം ഒരു കുഴിയില്‍ നിന്ന് പ്രദേശവാസികള്‍ കണ്ടെത്തി. സമീപത്ത് 12 വയസ്സുള്ള പെണ്‍കുട്ടിയും പരിക്കേറ്റ് കിടക്കുന്നുണ്ടായിരുന്നു. ഉടന്‍ ഇവരെ ആശുപത്രയില്‍ എത്തിച്ചെങ്കിലും 8 വയസുകാരി മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ 12 കാരി പട്‌നയിലെ എയിംസില്‍ ജീവന് വേണ്ടി പോരാടുകയാണ്. സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

 

webdesk13: