X

ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു, പിതാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി; ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവിനെതിരെ കേസ്

യുപിയില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനും കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിലും ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവിനെതിരെ കേസ്. ന്യൂനപക്ഷമോര്‍ച്ചയുടെ ജില്ലാ പ്രസിഡണ്ട് മസൂ റാസ റാഹിക്കെതിരെയാണ് സദര്‍ കോടവാലി പൊലീസ് കേസെടുത്തത്.

ആഗസ്റ്റ് 28ന് ബിജെപി നേതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നും ഇത് തടയാന്‍ വന്ന പിതാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഗുരുതരമായ പരിക്കേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു. പ്രതിക്കെതിരെ പോക്‌സ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിക്കുന്നു.

സംഭവത്തെക്കുറിച്ച് പാര്‍ട്ടിയെ അറിയിച്ചിട്ടുള്ളതായും അതനുസരിച്ച് നടപടി എടുക്കുമെന്നും ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

webdesk11: