X

യു.പിയില്‍ മോഷണക്കുറ്റമാരോപിച്ച് ദലിത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു

യു.പിയില്‍ ദലിത് പെണ്‍കുട്ടിയെ മോഷണക്കുറ്റമാരോപിച്ച് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വനിതശിശു വികസന മന്ത്രി സ്മൃതി ഇറാനിയുടെ മണ്ഡലമായ അമേത്തിയിലാണ് സംഭവം. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്. മൂന്ന് പുരുഷന്‍മാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തറയില്‍ കിടത്തി കാലില്‍ വടികൊണ്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. സമീപത്തുണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍കുട്ടിയെ ചോദ്യം ചെയ്യുന്നുമുണ്ട്. മര്‍ദനം സഹിക്കാനാവാതെ പെണ്‍കുട്ടി കരയുന്നതും വിഡിയോവില്‍ കാണാം.

വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ നടപടിയുമായി പൊലീസ് രംഗത്തെത്തി. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമം, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം എന്നിവ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Test User: