ന്യൂഡല്‍ഹി: പ്രമുഖ പഞ്ചാബി പോപ്പ് ഗായകന്‍ ദലേര്‍ മെന്ദിക്കെതിരെ രണ്ടു വര്‍ഷത്തെ തടവുശിക്ഷക്കു പട്യാല ഹൗസ് കോടതി വിധിച്ചു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ദലേര്‍ മെഹന്ദി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
തങ്ങളുടെ മ്യൂസിക് ട്രൂപ്പിന്റെ ഭാഗമാണെന്ന വ്യാജേന ദലേര്‍ മെഹന്ദിയും സഹോദരന്‍ ഷംഷേര്‍ സിങും ചേര്‍ന്ന് ആളുകളെ അമേരിക്കയിലേക്ക് അയച്ചുവെന്നാണ് കേസ്. ആളുകളില്‍ നിന്ന് ഭീമന്‍ തുകകളാണ് ദലേറും സഹോദരനും ഈടാക്കിയിരുന്നത്. ശിക്ഷ വിധിച്ച് മിനിറ്റുകള്‍ക്കകം കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.
1998ലും 1999ലുമായി പത്തു പേരെയാണ് ഇവര്‍ അമേരിക്കയിലേക്ക് കടത്തിയത്. ഒരു നടിയുള്‍പ്പെടെ സംഘത്തിനൊപ്പം മൂന്നു പെണ്‍കുട്ടികളെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കും നടന്മാരുടെ സംഘത്തിനൊപ്പം ന്യൂജേഴ്‌സിയിലേക്കും ആണ്‍കുട്ടികളെയും എത്തിച്ചുവെന്നതാണ് കേസ്.