X

നടി വഹീദ റഹ്‌മാന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്‌മാന്‍ അര്‍ഹയായായി. വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഗൈഡ്, സാഹിബ് ബീബി ഓര്‍ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള നടിയാണ് വഹീദ. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്‌മാന്‍ ജനിച്ചത്. 1955ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം രോജുലു മാരായിയിലൂടെയാണ് അരങ്ങേറ്റം. 90ലധികം ചിത്രങ്ങില്‍ അഭിനയിച്ചിട്ടുണ്ട്.

1965ല്‍ പുറത്തിറങ്ങിയ ഗൈഡിലൂടെ ആദ്യമായി ഫിലിംഫെയര്‍ പുരസ്‌കാരം വഹീദാ റഹ്‌മാനെ തേടിയെത്തി. 1968ല്‍ പുറത്തിറങ്ങിയ നീല്‍കമലിലൂടെ രണ്ടാമതും വഹീദ ഫിലിംഫെയര്‍ പുരസ്‌കാരത്തിന് അര്‍ഹയായി. ‘രേഷ്മ ആന്‍ഡ് ഷേര’ എന്ന ചിത്രത്തിലെ വേഷത്തിനു ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. രാജ്യം പത്മശ്രീ (1972), പത്മഭൂഷണ്‍ (2011) പുരസ്‌കാരങ്ങള്‍ നല്‍കി വഹീദാ റഹ്‌മാനെ ആദരിച്ചു.

webdesk15: