എ.ഐ ക്യാമറ ഇടപാട് നടത്തിയത് കെല്‍ട്രോണാണെന്നും സര്‍ക്കാരിന്റെ നയാപൈസ സര്‍ക്കാരിന് നഷ്ടപ്പെട്ടില്ലെന്നും സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍. ഇതുവരെയും മൗനം പാലിച്ചശേഷമാണ് വിശദീകരണം. സര്‍ക്കാര്‍ ഇതുവരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും സമഗ്രമായ പരിശോധന നടത്തുകയുമാണ്. കെല്‍ട്രോണിനെ തകര്‍ക്കാനാണ് ശ്രമം. പിഴ ഈടാക്കുന്നത് സര്‍ക്കാരിലേക്കല്ലെന്നും പ്രസാഡിയോയെ ഉള്‍പെടുത്തിയ കുറഞ്ഞ തുക ക്വാട്ട് ചെയ്തതുകൊണ്ടാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ക്യാമറക്കായി ചെലവാക്കിയത് 232 കോടിയാണ്. ഇതില്‍ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് പറയുന്നത് അതിശയോക്തിപരമാണ്. മുഖ്യമന്ത്രി ഇതേക്കുറിച്ച് അറിയില്ല. അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത് സ്വര്‍ണക്കടത്തില്‍ വലിച്ചിഴച്ചതുപോലെയാണ്. അഴിമതി വെച്ചുപൊറുപ്പിക്കില്ല. വായക്ക് തോന്നിയതുപോലെ പറയുന്നത് പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും സഹായിക്കലാണ്. വസ്തുതാപരമായി കാര്യങ്ങള്‍ ഇടപെടുന്നതാണ് സര്‍ക്കാര്‍ ശൈലി. മുഖ്യമന്ത്രി പറയേണ്ടത് വിജിലന്‍സ് അന്വേഷണം കഴിഞ്ഞിട്ടല്ലേ. പ്രസാഡിയോയുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹം പറഞ്ഞു. ഉപകരാറുകാര്‍ നിയമപരമാണ്.കരാര്‍ കിട്ടാത്ത കമ്പനികള്‍ പ്രശ്‌നമുണ്ടാക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.20 ഗഡുവായിട്ട് പണംകൊടുത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.എങ്കില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതെന്തിനാണെന്ന ചോദ്യത്തിന് മറുപടിയുണ്ടായതുമില്ല.