മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോഒര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഡി.വിജയ മോഹന്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് മരണം. മാധ്യമപ്രവര്‍ത്തകന്‍ മാത്രമല്ല എഴുത്തുകാരനും കൂടിയായിരുന്നു വിജയ മോഹന്‍.
വിജയ മോഹന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ വസ്തുനിഷ്ഠമായി മലയാളി വായനക്കാര്‍ക്ക് പറഞ്ഞുകൊടുത്ത പ്രഗത്ഭനായ പത്രപ്രവര്‍ത്തകനായിരുന്നു ഡി വിജയമോഹനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.