X

വര്‍ദ ചുഴലിക്കാറ്റ് നല്‍കിയത് പാകിസ്താന്‍

ന്യൂഡല്‍ഹി: ചെന്നൈയെ പിടിച്ചുകുലുക്കി ആഞ്ഞ് വീശുന്ന വര്‍ദ ചുഴലിക്കൊടുങ്കാറ്റില്‍ ഇതുവരെ പൊലിഞ്ഞത് ഏഴു ജീവനുകള്‍. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞുവീശുന്ന കാറ്റില്‍ ചെന്നൈ നഗരത്തിലെ വ്യോമ, ട്രെയിന്‍, റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്. 3500ലധികം വന്‍മരങ്ങള്‍ റോഡുകളില്‍ കടപുഴകി വീണതാഴാണ് കണക്കാക്കുന്നത്. 16,000ത്തിലധികം പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം വര്‍ദ ചുഴലിക്കൊടുങ്കാറ്റിന് അയല്‍രാജ്യമായ പാകിസ്താനുമായി ചെറിയൊരു ബന്ധമുണ്ട്. ഉറുദുവില്‍ ചുവന്ന പുഷ്പമെന്ന് അര്‍ത്ഥമുള്ള വര്‍ദയെന്ന പേര് നല്‍കിയത് പാകിസ്താനാണ്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കുക അംഗരാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‌ലാന്റ്, മ്യാന്‍മര്‍, മാലിദ്വീപ്, ഒമാന്‍ എന്നീ രാജ്യങ്ങളാണ്. ഇതനുസരിച്ച് വര്‍ദയെന്ന പേര് നല്‍കിയത് പാകിസ്താനാണ്. ഈ വര്‍ഷമാദ്യം ചെന്നൈയെ പിടിച്ചുലച്ച നദ ചുഴലിക്കാറ്റിന് ആ പേര് നല്‍കിയത് ഒമാനായിരുന്നു.

chandrika: