X

തേജ് ചുഴലികാറ്റ് : ദോഫാർ ഗവർണറേ റ്റിലെ സലാലയിൽ ഇടവിട്ട മഴയും കാറ്റും ശാന്തമായി തുടരുന്നു

കഴിഞ്ഞ ദിവസങ്ങളിൽ അറെബ്യൻ കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് യമൻ തീരത്ത് അടിച്ചു വീശി. കരയോട് അടുത്തതോടെ കാറ്റഗറി 3 ൽ നിന്നും 1 ലേക്ക് കാറ്റിന്റെ വേഗത കുറഞ്ഞു. ക്രമേണ ഇല്ലാതായി തീരുന്ന തേജ് ഇന്നത്തോടെ യമനിലും ഒമാനിലെ സലാലയിലും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ് നൽകി.

തിങ്കളാഴ്ച രാത്രിയിൽ സലാലയിലെ പലയിടങ്ങളിലും ശക്തമല്ലാത്ത രീതിയിൽ മഴലഭിച്ചു. സലാലയിലെ സന്നദ്ധ സംഘടനകളുടെ നേതാക്കളായ വി. സി മുനീർ (സലാല. കെ. എം. സി. സി ), ബുശൈർ ( സലാല വിഖായ ) എന്നിവർ വിവിധ ഏരിയകളിൽ സഞ്ചരിച് കാര്യങ്ങൾ ശാന്തമാണെന്ന് വിലയിരുത്തി. വാദിയുടെ പരിസരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മഴ പെയ്തെഴിഞ്ഞാലും വാദികളിലൂടെ ശക്തമായി വെള്ളം വരാൻ സാധ്യതയുണ്ടെന്നും വിഖായ പ്രവർത്തകർ മുന്നറിയീപ് നൽകുന്നു. ഒമാനിൽ ഇന്നുകൂടെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

webdesk13: