X

മോഖ ചുഴലിക്കാറ്റ്: മ്യാന്മറില്‍ നൂറുകണക്കിന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

യാങ്കൂണ്‍: മ്യാന്മറിലും ബംഗ്ലാദേശിലും നാശം വിതച്ച മോഖ ചുഴലിക്കാറ്റില്‍ നൂറുകണക്കിന് ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച വീശിയടിച്ച ചുഴലിക്കാറ്റില്‍ മ്യാന്മറിലെ റാഖിന്‍ സ്‌റ്റേറ്റിനും ബംഗ്ലാദേശിലെ കോക്‌സ് ബസാറിനുമിടക്ക് വ്യാപക മണ്ണിടിച്ചിലുണ്ടായിരുന്നു. റോഹിന്‍ഗ്യന്‍ മുസ്്‌ലിം അഭയാര്‍ത്ഥി ക്യാമ്പുകളും തകര്‍ന്നിട്ടുണ്ട്. 10 ലക്ഷത്തോളം മുസ്‌ലിം അഭയാര്‍ത്ഥികളാണ് കോക്‌സ്ബസാറില്‍ കഴിയുന്നത്. നാശനഷ്ടങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളില്‍നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ താമസം നേരിടുന്നുണ്ട്.

മ്യാന്മര്‍ പട്ടാള ഭരണകൂടം സംഘര്‍ഷ ബാധിത പ്രദേശമായി പ്രഖ്യാപിച്ച റാഖിനിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. തിങ്കളാഴ്ച രാത്രി റാഖിനില്‍ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ അടിഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുകയും മൊബൈല്‍ ടവറുകള്‍ തകരുകയും ചെയ്തിരുന്നു. കനത്ത മഴയും കടല്‍ ക്ഷോഭവും താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാഴ്ത്തിയിട്ടുണ്ട്. നേരത്തെ തന്നെ ദുരിതത്തില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ചുഴലിക്കാറ്റ് കനത്ത ആഘാതമായി. ചുഴലിക്കാറ്റി്‌ന് മുന്നോടിയായി മ്യന്മറിലും ബംഗ്ലാദേശിലും പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

webdesk11: