മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാതീരത്ത് കരതൊട്ടു. ഉച്ചയോടെയാണ് നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയില്‍ ബാപട്‍ലക്കു സമീപം ചുഴലിക്കാറ്റ് കരതൊട്ടത്. ഈ സമയം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. ചുഴലിക്കാറ്റ് കരതൊട്ടതതോടെ ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുകയാണ്. എട്ട് ജില്ലകളിൽ റെഡ് അലർട്ട് ആണ്. ആന്ധ്രാപ്രദേശിൽ അടുത്ത മൂന്നു ദിവസം കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബാപ്ത്ല, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കൊണസീമ, കാക്കിനഡ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്.