X

മാന്‍ഡസ് ചുഴലിക്കാറ്റ്; വിവിധയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മാന്‍ഡസ് ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഓറഞ്ച് ജാഗ്രതാ പുറപ്പെടുവിച്ചു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഇത് സംബന്ധമായ വിവരം പുറത്ത് വിടുകയായിരുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പുതുച്ചേരിയിലും കാരയ്ക്കലിലും വെള്ളിയാഴ്ച സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ വിദ്യാഭ്യാസ മന്ത്രി എ നമശ്ശിവായം ഉത്തരവിട്ടു.

വടക്ക് തമിഴ്‌നാട്, പുതുച്ചേരി, ശ്രീഹരിക്കോട്ട എന്നിവയ്ക്കിടയിലുള്ള തെക്കന്‍ തീരം കടക്കുകയും ഡിസംബര്‍ 9 അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 10 വരെ പുലര്‍ച്ചെ വരെ മണിക്കൂറില്‍ 6575 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത ആറ് മണിക്കൂറിനുള്ളില്‍ മാന്‍ഡസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും പിന്നീട് ദുര്‍ബലമായി മാറാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു.

Test User: