X
    Categories: indianews

തിരിച്ചടിയായി ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; മുല്ലപ്പൂവിന് തീ വില

ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടിലം മുല്ലപ്പൂ കൃഷിയില്‍ വ്യാപക നാശം സംഭവിച്ചതോടെ മുല്ലപ്പൂവിന് തീവില. തമിഴ്‌നാട്ടില്‍ ഒരു കിലോ മുല്ലപ്പൂവിന്റെ വില 4500 രൂപയായി ഉയര്‍ന്നു. കേരളത്തിലും മുല്ലപ്പൂവിന്റെ വില വര്‍ധിച്ചു. 2000 രൂപയാണ് തിരുവനന്തപുരത്ത് മുല്ലപ്പൂവിന് വില. കൂടാതെ വിവാഹ സീസണായതും വില വര്‍ധനവിന് കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു.

കഴിഞ്ഞ ഓണക്കാലത്ത് ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപ വരെയായിരുന്നു തിരുവനന്തപുരം ജില്ലയില്‍. എന്നാല്‍ ആ സമയം കൊച്ചിയില്‍ 400 രൂപ മാത്രമായിരുന്നു വില. സീസണുകളില്‍ വില ഉയരുന്നത് പതിവാണെങ്കിലും ഇത്തവണ തിരിച്ചടിയായത് ഫിന്‍ജാല്‍ ചുഴലിക്കാറ്റിലുണ്ടായ വ്യാപക കൃഷിനാശമാണ്. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്. ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ ജില്ലയിലുണ്ടായ കനത്ത മഴയില്‍ ഏക്കറുകണക്കിന് മുല്ലപ്പൂ കൃഷി നഷിച്ചിരുന്നു.

ഇതോടെ വിളവെടുപ്പ് കുറഞ്ഞു. മുല്ലപ്പൂ കിട്ടാനില്ലാത്തതും വിവാഹ സീസണുമായതാണ് തമിഴ്‌നാട്ടില്‍ മുല്ലപ്പൂവില 4500 കടക്കാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ജനുവരി വരെ മുല്ലപ്പൂവില ഉയരുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി.

 

webdesk18: