X

ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രമായി; മുംബൈയിലും ഗുജറാത്തിലും മഴ, കടൽക്ഷോഭം; വിമാനങ്ങൾ റദ്ദാക്കി

ബിപോര്‍ജോയ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഗുജറാത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഗുജറാത്തിലും മുംബൈ തീരത്തും കടല്‍ക്ഷോഭം രൂക്ഷമായി. അതിശക്തമായ തിരമാലകളാണ് അടിക്കുന്നത്.

വ്യാഴാഴ്ചയോടെ ബിപര്‍ജോയ് ഗുജറാത്തിലെ കച്ചിനും പാകിസ്താനിലെ കറാച്ചിക്കും ഇടയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.

ജൂണ്‍ 15 ഓടെ ചുഴലിക്കാറ്റ് വടക്കു-കിഴക്ക് ദിശയിലേക്ക് തിരിയും. തുടര്‍ന്ന് 125-135 കിലോമീറ്റര്‍ സ്പീഡില്‍ നിന്നും 150 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന് മുന്നോടിയായി മുംബൈയില്‍ കനത്ത മഴയും മോശം കാലാവസ്ഥയും തുടരുകയാണ്. ഇതേതുടര്‍ന്ന് മുംബൈയില്‍ വിമാന സര്‍വീസ് താളം തെറ്റി. നിരവധി വിമാനങ്ങള്‍ റദ്ദാക്കി.

 

 

webdesk14: