തിരുവനന്തപുരം: കാസര്‍കോടും തൃശൂരിലെ ചാലക്കുടിയിലും ശക്തമായ മിന്നല്‍ ചുഴലി. കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ക്കോട്ട് ബദിയഡുക്കയിലെ മാന്യയിലാണ് മിന്നല്‍ ചുഴലി ആഞ്ഞടിച്ചത്. അഞ്ചു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 150 ഓളം മരങ്ങള്‍ കടപുഴകി.
ശക്തമായ കാറ്റില്‍ വ്യാപക കൃഷിനാശമുണ്ടായി. തൃശൂരില്‍ ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് വീശിയത്. മുരിങ്ങൂരും കനത്ത കാറ്റ് വീശി. നിരവിധ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. രണ്ടു മാസത്തിനിടെ ജില്ലയില്‍ വീശുന്ന ആറാമത്തെ ചുഴലിക്കാറ്റാണിത്.