സൈബര്‍ അധിക്ഷേപത്തിനെതിരായ പരാതിയില്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. തിരുവനന്തപുരം പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
പരാതി നല്‍കിയതിന് പിന്നാലെ ഇടത് സംഘടനാ പ്രവര്‍ത്തകനും സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊള്ളാത്തപിള്ളക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ ഇദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
വ്യക്തിഹത്യയും സ്ത്രീത്വത്തെ അധിക്ഷേപിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അച്ചൂ ഉമ്മന്‍ പൊലീസിനും വനിതാ കമ്മീഷനിലും പരാതി നല്‍കിയിരുന്നത്. പ്രചരിപ്പിക്കപ്പെട്ട ഫേസ്ബുക്ക് ലിങ്കുകളുടെ വിവരങ്ങള്‍ സഹിതമായിരുന്നു പരാതി.