X

മലപ്പുറം ജില്ലയില്‍ സൈബര്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്നു; 2023ല്‍ റിപ്പോര്‍ട്ട് ചെയ്തത് 185 കേസുകള്‍

മലപ്പുറം: ജില്ലയില്‍ സൈബർ ക്രൈം കേസുകള്‍ വർദ്ധിക്കുന്നു. 2023ല്‍ 185 സൈബർ ക്രൈം കേസുകളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തതെന്ന് ക്രൈം റേക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ. ആരോടും പങ്കുവയ്ക്കാൻ പാടില്ലാത്ത ഒ.ടി.പി, സി.വി.വി പോലുള്ള സെക്യൂരിറ്റി കോഡുകള്‍ കൈക്കലാക്കിയാണ് തട്ടിപ്പുകളേറെയും. 14നും 24 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും സൈബർ കെണിയിലകപ്പെടുന്നത്.

2021ല്‍ 59ഉം 2022ല്‍ 14ഉം സൈബർ ക്രൈം കേസുകളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്. രക്ഷിതാക്കളെയും കുട്ടികളെയും ഒരുമിച്ചിരുത്തി സൈബർ പൊലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

 

webdesk14: