എറണാകുളത്ത് യൂത്ത് ലീഗ് സമരത്തിനിടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് കൊട്ട കൊണ്ട് മറച്ചത് എ ഐ ക്യാമറയല്ലെന്ന് സൈബര്‍ സഖാക്കള്‍ ഉറഞ്ഞുതുള്ളുകയാണ്. മറ്റൊരാളുടെ ക്രഷര്‍ കാട്ടി പ്രവാസിയില്‍ നിന്ന് 50 ലക്ഷം തട്ടിയത് പോലെയല്ല ഇതെന്ന് പി.കെ. ഫിറോസ് ഫെയ്‌സ് ബുക്കില്‍ ചിത്ര സഹിതം കുറിച്ചു.എറണാകുളം ജില്ലായൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച എ.ഐ ക്യാമറ അഴിമതിക്കെതിരായ സമരം ഉദ്ഘാടനം ചെയ്യുന്ന പടമാണ് സൈബര്‍ സഖാക്കള്‍ വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നത്.
https://www.chandrikadaily.com/aicam-scam.html
അതേസമയം എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അഴിമതി നടത്തുന്ന സര്‍ക്കാരാണ് പിണറായിയുടേതെന്ന് മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു. 150 കോടിയോളം രൂപയുടെ അഴിമതിയാണ് മുഖ്യമന്ത്രിയുടെ ബന്ധുവിനെ ഉപയോഗിച്ച് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.