X

സലാല കെഎംസിസി സ്ഥാപക സെക്രട്ടറിയും മുസ്‌ലിം ലീഗ് പഴയ കാല പ്രവര്‍ത്തകനുമായിരുന്ന സി.വി അബൂബക്കര്‍ കപ്പൂര്‍ അന്തരിച്ചു

സലാല കെഎംസിസി സ്ഥാപക സെക്രട്ടറിയും മുസ്‌ലിം ലീഗ് പഴയ കാല പ്രചാരണ പ്രവർത്തനത്തിൽ സജീവമായിരുന്ന സി.വി.അബൂബക്കർ കപ്പൂർ (87) അന്തരിച്ചു. പൊന്നാനി തൃത്താല ഫർഖ കളിൽ മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്തുന്നതിൽ മുൻനിര പ്രവത്തകനായിരുന്നു. പാലക്കാട് ജില്ലയിലെ ഇ.എസ്.എം. ഹനീഫ ഹാജി, പി വി എസ് മുസ്തഫ പൂക്കോയ തങ്ങൾ, വി.പി.സി തങ്ങൾ, മാനം കണ്ടത്ത് അബ്ദുൽ ഹയ്യ് ഹാജി തുടങ്ങി പൂർവ്വ കാല നേതാക്കളോടപ്പം ചേർന്ന് പൊന്നാനി തൃത്താല മേഖലകളിൽ മുസ്ലിം ലീഗിന് കരുത്ത് നൽകി. നാട്ടിലെ സജീവ പ്രവർത്തനത്തിന് ഇടയിൽ സലാലയിൽ എത്തിയ അദ്ദേഹം ഹരിതരാഷ്ടീയ പ്രചാരകനായി പ്രവാസ ലോകത്തും തൻ്റെ സാന്നിധ്യം അറിയിച്ചു. പ്രവാസി സമൂഹത്തിന് ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ചന്ദ്രിക റീഡേഴ്സ് ഫോറത്തിന് നേതൃത്വം നൽകി. പിന്നിട് സലാല കെ എം സി സി രൂപീകരിച്ചു പ്രവർത്തനം ഏകോപിപ്പിച്ചു.

കുമരനല്ലൂരിൽ ഇസ്ലാഹിയ യതീംഖാന സ്ഥാപിക്കുന്നതിലും ഇസ്ലാഹി പ്രവർത്തനത്തിലും പങ്കാളിത്തം വഹിച്ചു. കപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, തൃത്താല ഫർക്ക ലീഗ് സെക്രട്ടറി, പൊന്നാനി, ഒറ്റപ്പാലം താലൂക്ക് മുസ്‌ലിം മുസ്‌ലിം ലീഗ് കമ്മിറ്റി അംഗം, ഇസ്ലാഹിയ യതീംഖാന വൈസ് പ്രസിഡന്റ്, തൃത്താല ബ്ലോക്ക് ഡവലപ്പെമെന്റ് കൗൺസിൽ മെമ്പർ, തുടങ്ങി മത സാമൂഹിക മേഖലകളിൽ സജീവമായിരുന്നു.

ഭാര്യ. നഫീസ . മക്കൾ : ഷമീമ ,ഹബീബ ,ബഷീറ, ബുഷ്‌റ ,മുന , ( അധ്യാപിക ജി എച്ച് എസ് എസ് ആനക്കര )ഷജീറ ,
ഇസ്മായിൽ (ബഹ റൈൻ) ഇക്ബാൽ (ബഹറൈൻ) ഇജാസ് (അബുദാബി) അബ്ദുൽ വഹാബ്: മരുമക്കൾ: അബ്ദുറഹ്മാൻ (ആനക്കര ) കുഞ്ഞിമുഹമ്മദ് (കൂടല്ലൂർ) അബ്ദുൽ റസാഖ് (പട്ടിത്തറ) അഷ്റഫ് ( കപ്പൂർ) അജീൻ അഹമ്മദ് ( ആലുവ) ഷമീ, സൗദ, സുറുമി. മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട്‌ ജില്ല വൈസ് പ്രസിഡന്റ്റും ചന്ദ്രിക കോഴിക്കോട് റെസിഡന്റ് മാനേജറുമായ പി എം മുനീബ് ഹസൻ പൗത്രനാണ്.

webdesk13: