മാവേലിക്കര പുന്നമുട്ടില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്ന് പ്രാഥമിക നിഗമനം. കഴുത്തില്‍ വെട്ടേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം പ്രതിക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞദിവസം രാത്രി 7 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് പിടികൂടി.മഴു ഉപയോഗിച്ച് കുഞ്ഞിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മഹേഷിന്റെ കുടുംബക്കാരിയായ സുനന്ദ എന്ന യുവതിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെയും ഇയാള്‍ മഴു ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നു.