മോസ്‌കോ: സൈബീരിയിലെ നദീ തീരത്ത് വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ 54 കൈപ്പത്തികള്‍ ഖബറോസ്‌ക് നിവാസികലെ ഭീതിയിലാഴ്ത്തി. അമൂര്‍ നദിക്കരയില്‍ മത്സ്യബന്ധന ജീവനക്കാരനാണ് കൈപ്പത്തികള്‍ കണ്ടെത്തിയത്.
ആദ്യം തണുത്തുറഞ്ഞ ഒരു കൈപ്പത്തിയാണ് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തുനിന്ന് കിട്ടിയ ബാഗില്‍നിന്നാണ് ബാക്കി കൈപ്പത്തികള്‍ കിട്ടിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. എവിടെനിന്നാണ് ഇവ വന്നതെന്നോ ആരാണ് കൈപ്പത്തികള്‍ വെട്ടിമാറ്റിയതെന്നോ വ്യക്തമല്ല. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതേക്കുറിച്ച് പലതരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ ഫോറന്‍സിക് ലാബില്‍നിന്ന് ഉപേക്ഷിച്ചതാകാം അവയെന്ന് ചിലര്‍ സംശയിക്കുന്നു. മോഷണക്കുറ്റം ആരോപിച്ച് വെട്ടിമാറ്റിയ കൈപ്പത്തികളാകാം അവെയന്നും സംശയമുണ്ട്. ആസ്പത്രികളില്‍ സൂക്ഷിച്ച മൃതദേഹങ്ങളില്‍നിന്ന് മുറിച്ചുമാറ്റിയതായിരിക്കും അവയെന്നാണ് മറ്റൊരു നിഗമനം. അവയവങ്ങള്‍ മോഷ്ടിക്കുന്ന മാഫിയകളുടെ പങ്കും ആളുകള്‍ നിഷേധിക്കുന്നില്ല. കൈപ്പത്തികളില്‍നിന്ന് കിട്ടിയ വിരലടയാളം ഉപയോഗിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
- 7 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories