അനധികൃതപരിശോധന: കസ്റ്റംസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം വിമാനത്താവളത്തി വിമാനമിറങ്ങിയ മുസ്‌ലിം ലീഗ് ദേശീയട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ മകന്‍ ജാവേദിനെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ കേന്ദ്ര കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

എം.പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ ഒന്നിനാണ് സംഭവം.

മജിസ്‌ട്രേട്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചത് നിയമവിരുദ്ധമായ നടപടിയാണ്. വിദേശത്ത് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് ഷാര്‍ജയില്‍നിന്ന് മടങ്ങുമ്പോഴാണ് സംഭവം.

Test User:
whatsapp
line