X

ഡോളര്‍ കടത്ത് കേസ്: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യംചെയ്യും; കസ്റ്റംസ് നോട്ടിസ് അയച്ചു

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യംചെയ്യും. ഈ മാസം 12ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് അയച്ചു. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. യുഎഇ മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമെന്നും മൂന്നു മന്ത്രിമാര്‍ക്ക് ഇടപാടുകളില്‍ പങ്കുണ്ടെന്നും മൊഴിയില്‍ പറയുന്നു.

നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്ത് യുഎഇ കോണ്‍സുലേറ്റ് വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു.

യുഎഇ മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കോണ്‍സലുമായി നിയമവിരുദ്ധ പണമിടപാടുകള്‍ നടത്തിയെന്നും സ്വപ്നയുടെ രഹസ്യമൊഴിയുണ്ട്. സംസ്ഥാനത്തെ മൂന്നു മന്ത്രിമാര്‍ക്കും നിയമവിരുദ്ധമായ ഇടപാടില്‍ പങ്കുണ്ട്. പല ഉന്നതര്‍ക്കും ഡോളര്‍ കടത്തില്‍ കമ്മിഷന്‍ ലഭിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാര്‍ – കോണ്‍സുലേറ്റ് ഇടപാടിലെ പ്രധാന കണ്ണിയാണ്.

ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ ജയിലില്‍വച്ച് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന സുേരഷ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിയെടുക്കുന്നത്. സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണിയുണ്ടായതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പ് നല്‍കിയ പരാതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍.

 

Test User: