X

കെ അയ്യപ്പന് വീട്ടിലേക്ക് നോട്ടീസ് അയച്ചു; വിടാതെ കസ്റ്റംസ്

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് നോട്ടീസ് നല്‍കി കസ്റ്റംസ്. ഇത്തവണ വീട്ടിലേക്കാണ് നോട്ടീസ് നല്‍കിയത്. നേരത്തെ നോട്ടീസ് അയച്ചത് ഓഫീസ് വിലാസത്തിലായിരുന്നു. അടുത്ത ദിവസം തന്നെ ഹാജരാകണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്പീക്കറുടെ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്ന നിലപാടിലാണ് കസ്റ്റംസ്. നിയമസഭാ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസ് കമ്മീഷണര്‍ മറുപടി നല്‍കും. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ മാത്രം അനുമതി മതിയെന്ന് കസ്റ്റംസ് പറയുന്നു.

അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കെ. അയ്യപ്പനെതിരായ അന്വേഷണം തടസപ്പെടുത്തില്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. അതേ സമയം തന്നെ നീക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം കത്ത് നല്‍കിയത് സഭയില്‍ ചര്‍ച്ച ചെയ്യുമെന്നും കത്ത് നല്‍കിയത് ചട്ടപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപയുടെ അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും സ്പീക്കര്‍ അറിയിച്ചു.

 

web desk 1: