X

തൃപ്പൂണിത്തറ കസ്റ്റഡി മരണം; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് നാട്ടുകാര്‍

വാഹനപരിശോധനയ്ക്കിടെ തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡയിലെടുത്ത ആള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി. മരിച്ച മനോഹരനെ മുഖത്തടിച്ച എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. മനോഹരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ നാട്ടുകാര്‍ ഉപരോധിച്ചു.

കസ്റ്റഡിയിലെടുത്താള്‍ മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ഇരുമ്പനം കര്‍ഷക കോളനിയില്‍ ചാത്തന്‍വേലില്‍ രഘുവരന്റെ മകന്‍ മനോഹരന്‍(52) ആണ് ഇന്നലെ അര്‍ധരാത്രി മരിച്ചത്. ശനിയാഴ്ച രാത്രി 8:45 ഓടെ ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവെച്ചാണ് മനാഹരനെ അറസ്റ്റ് ചെയ്തത്. ഇരുചക്ര വാഹനത്തില്‍ വന്ന മനോഹരന്‍ പൊലീസ് കൈകാണിച്ചപ്പോള്‍ വണ്ടി അല്‍പ്പം മുന്നോട്ട് നീക്കിയാണ് നിര്‍ത്തിയിരുന്നത്. ഇതാണ് പൊലീസിനെ പ്രകോപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

എസ്‌ഐ ജിമ്മി ജോസിന്റെ നേതൃത്തിലായിരുന്നു വാഹനപരിശോധന നടന്നിരുന്നത്. മനോഹരന്‍ വാഹനം നിര്‍ത്തിയ ഉടന്‍ മുഖത്തടിക്കുകയും മര്‍ദ്ദിക്കുകയും ദൃക്‌സാക്ഷായായ വീട്ടമ്മ. മര്‍ദനമേറ്റു തളര്‍ന്ന മനോഹരന്‍നെ പൊലീസ് ഉന്തിതള്ളിയാണ് ജീപ്പില്‍ കയറ്റിയതെന്നും രമാദേവി പറഞ്ഞു.

webdesk14: