X
    Categories: MoreViews

ശ്രീജിത്ത് കസ്റ്റഡി മരണം: എസ്‌ഐ ദീപകിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്.ഐ ജി.എസ് ദീപക്കിനെ കേടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശ്രീജിത്തിനെ എസ്.ഐ ലോക്കപ്പില്‍ വെച്ച് മര്‍ദിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിയെ ജാമ്യത്തില്‍ വിടരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇന്ന് വൈകീട്ടായിരുന്നു ദീപക്കിനെ കോടതിയില്‍ ഹാജരാക്കിയത്.

ഇന്നലെ രാവിലെ പത്തു മണിയോടെ ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തിയ ദീപക്കിനെ മണിക്കൂറുകളോളം ഐ.ജി ശ്രീജിത്ത്, ഡി.ഐ.ജി കെ.പി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യംചെയ്ത ശേഷം രാത്രി 7.45 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ നാലാം പ്രതിയാണ് ദീപക്.ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ ജിതിന്‍രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇവരാണ് ആദ്യ മൂന്ന് പ്രതികള്‍.

ശ്രീജിത്തിനെ ദീപക് ദേഹോദ്രപവം ഏല്‍പ്പിച്ചതായും ജാമ്യം ലഭിച്ചാല്‍ ഇയാള്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം, അന്യായമായി തടങ്കലില്‍ വെക്കല്‍, മര്‍ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശ്രീജിത്തിനെ എസ്.ഐ ദീപക് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനത്തിനിരയാക്കിയെന്ന് ആദ്യഘട്ടത്തില്‍ത്തന്നെ ആരോപണമുണ്ടായിരുന്നു. ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലുണ്ടായിരുന്നവരുടെ മൊഴിയാണ് നിര്‍ണായകമായത്.

chandrika: