X

നോട്ട് അസാധുവാക്കല്‍: കേരളം ബാങ്കിലെത്തിച്ചത് 36,341 കോടി

തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കേരളം ബാങ്കിലെത്തിച്ചത് 36,341 കോടി രൂപ. ഇതില്‍ 34956 കോടി രൂപ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. പഴയ നോട്ടുകള്‍ നല്‍കി 1385 കോടി രൂപ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങിയതായാണ് വിവരം. രാജ്യത്തെ ബാങ്കുകളിലെത്തിയ മൊത്തം തുകയുടെ മൂന്നു ശതമാനമാണ് കേരളത്തിലെ ബാങ്കുകളിലെത്തിയത്. അതേസമയം പഴയ നോട്ടുകള്‍ സമര്‍പ്പിക്കാന്‍ ഒരു മാസം ബാക്കിയുള്ളതിനാല്‍ 10,000 കോടിയിലേറെ ബാങ്കുകളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. അതേസമയം ജില്ലാ സഹകരണ ബാങ്കുകള്‍ക്കു 973 കോടി രൂപ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കു കാരണം ഇതില്‍ 740 കോടി രൂപ കണക്കില്‍ ചെര്‍ക്കാന്‍ സാധിച്ചിട്ടില്ല. ബാങ്ക് ശാഖകളില്‍ സൂക്ഷിച്ചിട്ടുള്ള ഭീമമായ ഈ തുകയുടെ സുരക്ഷയിലും സംസ്ഥാന സര്‍ക്കാറിന് ആശങ്കയുണ്ട്.

chandrika: