X
    Categories: MoreViews

പണം പിന്‍വലിക്കല്‍: നിയന്ത്രണം ഭാഗികമായി പിന്‍വലിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഭാഗികമായി പിന്‍വലിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്നു മുതല്‍ നിക്ഷേപിക്കുന്ന അസാധുവല്ലാത്ത നോട്ടുകളാണ് നിയന്ത്രണമില്ലാതെ പിന്‍വലിക്കാനാവുക. എന്നാല്‍ മുമ്പ് നിക്ഷേപിച്ച പണം പിന്‍വലിക്കലിന് 24,000 രൂപ എന്ന പരിധിക്ക് മാറ്റം സംഭവിച്ചിട്ടില്ല. നവംബര്‍ 28 വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പഴയ നിയന്ത്രണങ്ങള്‍ തുടരും. ഇന്നലെ രാത്രിയാണ് ആര്‍ബിഐ ഇക്കാര്യം അറിയിച്ചത്. ബാങ്കില്‍ നിന്ന് സ്ലിപ്പ് എഴുതി എപ്പോള്‍ വേണമെങ്കിലും പണം നിക്ഷേപിക്കാം. എന്നാല്‍ എടിഎം വഴി പണം പിന്‍വലിക്കാനുള്ള നിയന്ത്രണം തുടരും.


അസാധു നോട്ടുകളായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം വെളിപ്പെടുത്തുന്നതിന് ഗരീബ് കല്യാണ്‍ യോജന എന്ന പദ്ധതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വെളിപ്പെടുത്തിയാല്‍ അമ്പതു ശതമാനം മാത്രമേ സര്‍ക്കാര്‍ നികുതിയിനത്തില്‍ ഈടാക്കുകയുള്ളൂ. അഥവാ വെളിപ്പെടുത്താതെ പിടിക്കപ്പെട്ടാല്‍ പണത്തിന്റെ 85 ശതമാനം ഈടാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും.

chandrika: